പാറശാല : മനുഷ്യ മഹാശ്യംഖലയുടെ പ്രചാരണാർത്ഥം സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ നയിക്കുന്ന തിരുവനന്തപുരം പാർലമെന്റ് മണ്ഡലം ജാഥയ്ക്ക് പാറശാലയിലും ഉദിയൻകുളങ്ങരയിലും സ്വീകരണം നൽകി. പാറശാല പോസ്റ്റ് ഓഫീസ് ജംഗ്‌ഷനിൽ നടന്ന യോഗത്തിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ പാറശാല ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. രാഘവൻ നാടാർ സ്വാഗതവും സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.ബിജു നന്ദിയും പറഞ്ഞു.ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ നടന്ന യോഗത്തിൽ പി.വിശ്വനാഥൻ നാടാർ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. എൻ.ബെൻസർ സ്വാഗതവും സി.പി.എം ചെങ്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.വിൻസെന്റ് നന്ദിയും പറഞ്ഞു. സി.പി. എം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ.എസ് അജയകുമാർ സംസാരിച്ചു. സ്വീകരണങ്ങൾക്ക് ജാഥാ ക്യാപ്ടൻ ആനാവൂർ നാഗപ്പൻ നന്ദി പറഞ്ഞു.