തിരുവനന്തപുരം: അച്ചടിവകുപ്പിന്റെ നവീകരണത്തിനു സർക്കാർ 100 കോടി രൂപ അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ വീഴ്ചകൊണ്ട് പണം വിനിയോഗിക്കുന്നില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് വൈക്കം വിശ്വൻ പറഞ്ഞു. കേരള ഗവ. പ്രസ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. ശിവൻകുട്ടി അദ്ധ്യക്ഷനായിരുന്നു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽകുമാർ, യൂണിയൻ ഭാരവാഹികളായ പി. സജു, എ.എം. യൂസഫ്, വി. വേണുഗോപാലൻ, പി.കെ. ദിനേശ്, ജെ. ആത്തിക്കാബീവി, പി.വി. ഉഷാകുമാരി എന്നിവർ സംസാരിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി എ. ഷാജഹാൻ സ്വാഗതവും ട്രഷറർ എസ്. നളിനകുമാർ നന്ദിയും പറഞ്ഞു.