gbbgbhg

കോവളം: വെങ്ങാനൂർ വി.പി.എസ് എച്ച് എസ്.എസ് ഫോർ ബോയ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം എം. വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. സമാപന സമ്മേളനത്തിൽ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ഡോ. ബസേലിയോസ് ക്ലീമിസ് കാത്തോലിക്കാ ബാവ അദ്ധ്യക്ഷനായി. പാറശാല രൂപതാ മെത്രാൻ ഡോ. തോമസ് മാർ യൗസേബിയോസ് സ്വാഗതം പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി സി.പി. നായർ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, രാമകൃഷ്ണൻ നായർ, ഡോ.ജി.ആർ. കിരൺ, സ്‌കൂൾ പ്രിൻസിപ്പൽ പി. വിൻസെന്റ്, എച്ച്.എം. കലാദേവി, വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ്‌കുമാർ, പി.ടി.എ പ്രസിഡന്റ് ആർ. ജയകുമാർ എന്നിവർ സംസാരിച്ചു. ശതാബ്ദി സ്‌മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം കാത്തോലിക്കാ ബാവ നിർവഹിച്ചു.