മലയിൻകീഴ്: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ചില്ലറ വില്പനയ്ക്കായി എത്തിച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. വിളപ്പിൽശാല കൊങ്ങപ്പള്ളി വള്ളിമംഗലം വീട്ടിൽ ബിനു (38,തത്തബിനു) ആണ് കാട്ടാക്കട എക്സൈസിന്റെ പിടിയിലായത്. തമിഴ്നാട് ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നത്. വില്പനയ്ക്ക് നിരവധി പേരെ ഉപയോഗിക്കുന്നുണ്ട്.എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വിളപ്പിൽശാല നിന്നാണ് ഇയാൾ പിടിയിലായത്. മോഷണം, പിടിച്ചുപറി ഉൾപ്പെടെ 28 കേസുകളിൽ പ്രതിയായ ഇയാൾ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. കാട്ടാക്കട,മാറനല്ലൂർ,കണ്ടല,വിളപ്പിൽശാല എന്നീ സ്ഥലങ്ങളിലാണ് വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്നതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.എക്സൈസ് ഇൻസ്പെക്ടർ ബി.ആർ.സ്വരൂപ്,പ്രിവന്റീവ് ഓഫിസർമാരായ ലോറൻസ്,ശിശുപാലൻ,സിവിൽ എക്സൈസ് ഓഫിസർമാരായ ഹർഷകുമാർ,റജി,അബ്ദുൽനിയാസ്,ലിജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
(ഫോട്ടോ അടിക്കുറിപ്പ്..കഞ്ചാവുമായി പിടിയിലായ ബിനു