ചിറയിൻകീഴ്: അഴൂർ ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പുന:പ്രതിഷ്ഠയുടെ ഏഴാമത് വാർഷികം 24ന് നടക്കും. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് പുറമെ 24ന് രാവിലെ 4.30ന് നിർമാല്യ പൂജ, 6ന് പ്രഭാതപൂജ തുടർന്ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, 8ന് എതിർത്തപൂജ, പഞ്ചവിംശതികലശപൂജ, 11.30ന് കലശാഭിഷേകം, 12ന് ഉച്ചപൂജ, ശ്രീഭൂതബലി, 12.30ന് അന്നദാനം, വൈകുന്നേരം 5.30ന് ഭഗവതി സേവ, 6.30ന് ദീപാരാധന, 7.30ന് അത്താഴപൂജ, ശീവേലി എന്നിവ നടക്കും.