തിരുവനന്തപുരം: പ്രേംനസീർ സുഹൃത്സമിതിയുടെ എവർഗ്രീൻ ഹീറോ പ്രേംനസീർ പുരസ്‌കാര വിതരണം മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്ര ശ്രേഷ്ഠ പുരസ്‌കാരം അടൂർ ഗോപാലകൃഷ്ണനും സാഹിത്യശ്രേഷ്ഠ പുരസ്‌കാരം പെരുമ്പടവം ശ്രീധരനും ഏറ്റുവാങ്ങി.രാഷ്ട്രീയ ജനസേവ പുരസ്‌കാരം ഡോ.എം.കെ. മുനീർ എം.എൽ.എ ഏറ്റുവാങ്ങി.അടൂർ പ്രകാശ് എം.പി, പ്രേം നസീർ സുഹൃത് സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ, വൈസ് പ്രസിഡന്റ് ഫൈസൽഖാൻ എന്നിവർ സംസാരിച്ചു.