vld-1

വെള്ളറട: വിവാഹിതയായ യുവതിയെ മാതാവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിൽ ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കീഴടങ്ങി. അമ്പൂരി സ്വദേശിയായ വിന്റോ ( 41 ) ആണ് ഇന്നലെ രാവിലെ വെള്ളറട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുടപ്പനമൂട് സ്വദേശിയായ യുവതിയുടെ മാതാവിന്റെ ഒത്താശയോടെ പീഡനം നടന്നതായി ആരോപിച്ച് മാതാവിനെയും പൊലീസുകാരനെയും പ്രതി ചേർത്ത് യുവതി വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വെള്ളറട പൊലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് പൊലീസ് പിടിയിലായിരുന്നു. കേസിന്റെ അന്വേഷണ ചുമതലയുള്ള നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽ കുമാർ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾ ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ ജോലിനോക്കവേ മറ്റൊരു കേസിൽ സസ്‌പെൻഷനിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ വിന്റോയെ റിമാൻഡ് ചെയ്തു.