ന്യൂഡൽഹി : 1962 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബാൾ ടീമിനെ സ്വർണത്തിലേക്ക് നയിച്ച ഇതിഹാസ താരം ചുനിഗോ സ്വാമിയെ ആദരിച്ച് ഇന്ത്യൻ തപാൽ വകുപ്പ്.ചുനി ദായുടെ 82-ാം പിറന്നാൾ ദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ചിത്രം പതിച്ച സ്പെഷ്യൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കിയാണ് ആദരം.
തപാൽ വകുപ്പ് സ്റ്റംപ് പുറത്തിറക്കി ആദരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ഫുട്ബാൾ താരമാണ് ചുനി ഗോസ്വാമി. ഗോസ്തോ പോൾ (1998), ടലിമേരൻ അവോ (2018) എന്നിവരുടെ പേരിലാണ് മുമ്പ് സ്റ്റംപ് ഇറക്കിയിട്ടുള്ളത്.
ഇന്നലെ കൊൽക്കത്തയിൽ ചുനി ഗോസ്വാമിയുടെ വസതിയിലെത്തിയാണ് തപാൽ വകുപ്പ് സ്റ്റംപ് പുറത്തിറക്കിയത്.
1956 നും 64 നും ഇടയിൽ ഇന്ത്യയ്ക്ക് വേണ്ടി 40 ലേറെ മത്സരം കളിച്ചിട്ടുള്ള ചുനി ദാ യെ രാജ്യം 1963 ൽ അർജുന അവാർഡും 1983 ൽ പദ്മശ്രീയും നൽകി ആദരിച്ചിരുന്നു.