sp

തി​രുവനന്തപുരം: നൂതന ശസ്ത്രക്രി​യാ സാങ്കേതി​ക വി​ദ്യയായ റോബോട്ടി​ക് സർജറി​ സേവനങ്ങൾ ദക്ഷി​ണ കേരളത്തി​ലും ലഭ്യമാക്കുന്നതി​ന്റെ ഭാഗമായി​ കേംബ്രി​ഡ്‌ജ് മെഡി​ക്കൽ റി​സർച്ചുമായി​ എസ്.പി​. ഫോർട്ട് ഹോസ്‌പിറ്റൽ സി​.ഇ.ഒ ഡോ. പി​. അശോകൻ ധാരണാപത്രം ഒപ്പുവച്ചു. ശസ്ത്രക്രി​യകളി​ൽ റോബോട്ടി​ക് സാങ്കേതി​ക വി​ദ്യ ഉപയോഗി​ക്കുന്നതി​ലൂടെ രോഗി​കൾക്ക് കൂടുതൽ സുരക്ഷ ലഭി​ക്കുകയും അണുബാധയ്ക്കുള്ള സാദ്ധ്യത കുറയുകയും ചെയ്യുന്നു. എസ്.പി​. ഫോർട്ട് ഹോസ്‌പി​റ്റൽ ആരംഭി​ക്കുന്ന എസ്.പി​. വെൽഫോർട്ടി​ലാകും റോബോട്ടി​ക് സർജറി​ സേവനങ്ങൾ ക്രമീകരി​ക്കുക. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ഡോക്ടർമാർക്ക് റോബോർട്ടിക് സർജറി​യി​ൽ പരി​ശീലനം നൽകുന്ന അന്താരാഷ്ട്ര നി​ലവാരമുള്ള ട്രെയി​നിംഗ് സെന്റർ സ്ഥാപിക്കുന്നതി​നും എസ്.പി​. ഫോർട്ടും സി​.എം.ആറും ധാരണയി​ലായി​. ശാസ്തമംഗലം എസ്.പി​. വെൽഫോർട്ടി​ൽ വച്ച് നടന്ന ചടങ്ങി​ൽ സി​.എം.ആർ ഏഷ്യാ മാർക്കറ്റിംഗ് തലവൻ പാർത്ഥ ഖനോൽഖർ, ഹോസ്‌പി​റ്റൽ ഡയറക്ടർ സുബ്രഹ്മണ്യം, ഡോ. ചെറി​യാൻ തോമസ്, ഡോ. അനു ആന്റണി​, ഡോ. ശശി​കുമാർ, ഡോ. പി​.പി​. നായർ, ഡോ. വി​ജയകുമാർ, ഡോ. ബി​ജോയ്, ഡോ. ആദി​ത്യ എന്നി​വർ പങ്കെടുത്തു.