1. ഒരു നിർവീര്യ പദാർത്ഥത്തിന്റെ പി. എച്ച്. മൂല്യം എത്രയാണ്?
7
2. ഹൈഡ്രജൻ വാതകം കണ്ടുപിടിച്ച ശാസ്‌ത്രജ്ഞനാര്?
ഹെൻട്രി കാവൻഡിഷ്
3. ഏതു പോഷകത്തിന്റെ അഭാവമാണ് ഗോയിറ്റർ അഥവാ തൊണ്ടമുഴയ്ക്ക് കാരണമാവുന്നത്?
അയഡിൻ
4. നട്ടെല്ലിലുള്ള കശേരുക്കളുടെ എണ്ണം?
33
5. അയഡിൻ ലായനിയെ അന്നജത്തോട് ചേർക്കുമ്പോൾ ലഭിക്കുന്ന നിറമെന്ത്?
നീല
6. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഏത് ഭാഗത്തുവച്ചാണ് പോഷകങ്ങൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത്?
ചെറുകുടൽ
7. മനുഷ്യൻ ആദ്യമായി കണ്ടുപിടിച്ച ലോഹമായി കരുതപ്പെടുന്നതതേത്?
ചെമ്പ്
8. ഒരു പദാർത്ഥത്തിന്റെ അടിസ്ഥാന ഗുണങ്ങൾ എല്ലാമുള്ള ഏറ്റവും ചെറിയ കണികയേത്?
തൻമാത്ര
9. തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാൽനിറമാക്കുന്ന വാതകം?
കാർബൺ ഡൈ ഓക്‌സൈഡ്
10. മണ്ണിലൂടെ ഉരുണ്ടുവരുന്ന ബാൾ വേഗം കുറഞ്ഞ് കുറച്ചു കഴിയുമ്പോൾ സ്വയം നിശ്ചലമാകാൻ കാരണമായ ബലമേത്?
ഘർഷണബലം
11. രാത്രികാലങ്ങളിൽ താപനില പൂജ്യം ഡിഗ്രിയിലും താഴുമ്പോൾ നീരാവി പൂരിതമായ വായു മഞ്ഞ് പരലുകളായി തണുത്ത പ്രതലങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത് എങ്ങനെ അറിയപ്പെടുന്നു?
തുഷാരം
12. വ്യത്യസ്ത ധർമ്മങ്ങൾ നിർവഹിക്കുന്ന ഇന്ദ്രിയം ഏത്?
ത്വക്ക്
13. 'ജീവിക്കുന്ന ഫോസിൽ" എന്നു വിശേഷിപ്പിക്കപ്പെടുന്നത് ഏതിനം വനങ്ങളാണ്?
സൂചികാഗ്രിത വനങ്ങൾ
14. ശബ്ദത്തിന്റെ തീവ്രത അളക്കാനുള്ള യൂണിറ്റ് ഏത്?
ഡെസിബെൽ
15. പ്രോഗ്രാം ചെയ്യാത്ത സിം കാർഡുകൾ ഉപയോഗിച്ച് നിലവിലുള്ള സിം കാർഡിന്റെ പകർപ്പുണ്ടാക്കുന്ന വിദ്യയേത്?
സിം ക്ളോണിംഗ്
16. വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ബസ് സഡൻ ബ്രേക്കിട്ട് നിറുത്തുമ്പോൾ ബസിനകത്തുള്ളവർ മുന്നോട്ടു പാഞ്ഞുപോകാനുള്ള കാരണമെന്ത്?
ജഡത്വം
17. പമ്പരം കറങ്ങുന്നത് ഏതിനം ചലനത്തിന് ഉദാഹരണമാണ്?
വാർത്തുളചലനം
18. ആരുടെ ജന്മദിനമാണ് ലോക മൃഗക്ഷേമദിനമായി ആചരിക്കുന്നത്?
ഫ്രാൻസിസ് അസീസി
19. 'ടൈം മെഷീൻ " എന്ന ശാസ്‌ത്രകൃതി രചിച്ചത്?
എച്ച്.ജി. വെൽസ്
20. ജെറിയാട്രിക്സ് ഏതുമായി ബന്ധപ്പെട്ട ചികിത്സാ മേഖലയാണ്?
വാർദ്ധക്യകാല രോഗം.