തിരുവനന്തപുരം: ട്രഷറികളിൽ നിന്ന് അഞ്ചു ലക്ഷം വരെയുള്ള ബില്ലുകൾ മാറാൻ ധനമന്ത്രിയുടെ അനുമതി ഇതിന് 700 കോടി രൂപ അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 500 കോടി രൂപ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ബില്ലുകൾ മാറാനാണ് ഉപയോഗിക്കുക. ബാക്കി തുക മറ്രു വകുപ്പുകളുടെ ബില്ലുകൾ മാറാനും. നവംബർ, ഡിസംബർ മാസങ്ങളിലെ ബില്ലുകളാണ് മാറുക.

കരാറുകാരുടെ അഞ്ചു ലക്ഷത്തിനു മുകളിലുള്ള ബില്ലുകളും സാധനങ്ങൾ സപ്ലൈ ചെയ്തതിന്റെ ബില്ലുകളും ബാങ്കുകളും കെ.എഫ്‌.സിയും വഴി ഡിസ്‌കൌണ്ട് ചെയ്ത് നൽകാനുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഈ രീതി തിരഞ്ഞെടുക്കുന്നവർക്ക് ഉടൻ പണം ലഭിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകി.

വായ്പാപരിധി ഉയർത്താനും കുടിശികയുള്ള കേന്ദ്രവിഹിതം ലഭിക്കാനും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുന്നത് തുടരുകയാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.