നെയ്യാറ്റിൻകര: ബി.ഡി.ജെ.എസ് നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മറ്റി യോഗം എസ്.എൻ.ഡി.പി മിനി ഹാളിൽ മണ്ഡലം പ്രസിഡന്റ് നെയ്യാറ്റിൻകര രാജകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. എല്ലാ പഞ്ചായത്ത് കമ്മിറ്റികളും പുനഃസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. എസ്.എൻ.ഡി.പി യോഗം ഇന്ന് തൃശൂർ വടക്കുംനാഥ ക്ഷേത്രമൈതാനത്ത് നടത്തുന്ന ഏകാത്മകം നൃത്താവിഷകാരത്തിന് യോഗം പിന്തുണ നൽകി. കുളത്തൂർ രവീന്ദ്രൻ, കൊറ്റാമം രാജേന്ദ്രൻ, സന്തോഷ്, വിചിത്ര വടകോട്ട്, കുളത്തൂർ സൈമൺ, രാധാകൃഷ്‌ണൻ തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ശ്രീധരൻ സ്വാഗതവും ഇരുമ്പിൽ ശ്രീകുമാർ നന്ദിയും പറഞ്ഞു.