തിരുവനന്തപുരം: കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് - ജേക്കബ് ഗ്രൂപ്പിന് വിട്ടുകിട്ടണമെന്ന് പാർട്ടിയുടെ വട്ടിയൂർക്കാവ് നിയോജകമണ്ഡലം കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കുട്ടനാട്ടിൽ ജോണി നെല്ലൂരിനെ യു.ഡി.എഫിന്റെ പൊതുസ്ഥാനാർത്ഥിയാക്കണമെന്നും കൺവെൻഷൻ പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വട്ടിയൂർക്കാവ് നിയോജകമണ്ഡലം പ്രസിഡന്റ് ജവാദ് സലീം അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ പ്രസിഡന്റ് കരുമം സുന്ദരേശൻ ഉദ്ഘാടനം ചെയ്‌തു. ജോസഫ് സ്‌കറിയ, വഴയില വിജയൻ നായർ, അഡ്വ. ശാന്തമ്മ തോമസ്, മദനൻ, അംജിത്ഖാൻ, അഭിജിത് തുടങ്ങിയവർ സംസാരിച്ചു. നിയോജകമണ്ഡലം സെക്രട്ടറി സനോജ് നന്ദി പറഞ്ഞു.