koonthaloor

മുടപുരം: കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രേംനസീറിന്റെ 31-ാം ചരമ വാർഷിക ദിനത്തിൽ പ്രേംനസീർ അനുസ്മരണവും പ്രതിഭാ സംഗമവും ഫിലിം പ്രദർശനവും നടന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്തു. അടൂർ പ്രകാശ് എം.പി അവാർഡ് വിതരണം നടത്തി. പി.ടി.എ പ്രസിഡന്റ് ഭുവൻ ശ്യാം അദ്ധ്യക്ഷത വഹിച്ചു. പ്രേംനസീറിന്റെ ജീവിത ചരിത്ര പുസ്തകം കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ പ്രകാശനം ചെയ്തു. പ്രേംനസീർ സിനിമകളുടെ പ്രദർശനത്തിന്റെ സ്വച്ച് ഓൺ കർമ്മം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എസ്. ശ്രീകണ്ഠൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണവും എസ്.വി. അനിലാൽ അനുഗ്രഹ പ്രാഭാഷണവും നടത്തി. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സാംബശിവൻ, സുജ, ഷാജഹാൻ, സൈന ബീവി എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ജസ്‌ലറ്റ് മേരി സ്വാഗതവും ഹെഡ്മാസ്റ്റർ സലീന നന്ദിയും പറഞ്ഞു. പ്രേംനസീർ ഫിലിം പ്രദർശനവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഗാനമേളയും നടന്നു.