കിളിമാനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് സംസ്ഥാന കലാ, കായിക, ശാസ്ത്ര മേളകളിൽ പങ്കെടുത്ത് മികവ് പുലർത്തിയവരെ പി.ടി.എയുടെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ, എസ്.എം.സി.ചെയർമാൻ യു.എസ്. സുജിത്, പ്രിൻസിപ്പൽ ബീന, ഹെഡ്മിസ്ട്രസ് അജിതകുമാരി എന്നിവർ പങ്കെടുത്തു.