മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തോടനുബന്ധിച്ച് മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ഈ വർഷവും ഉരുൾ മഹോത്സവം സംഘടിപ്പിക്കുന്നു. ഇതിന്റെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതിനായി ഉരുൾ കമ്മിറ്റി സംഘാടക സമിതി പൊതുയോഗം ഞായറാഴ്ച വൈകിട്ട് 6ന് മുട്ടപ്പലം മാർക്കറ്റ് ജംഗ്ഷനിൽ നടക്കും. എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.