മുടപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ 26ന് നടക്കുന്ന മനുഷ്യശൃംഖല വിജയിപ്പിക്കാൻ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഏരിയാ പ്രസിഡന്റ് വിനീത അദ്ധ്യക്ഷയായിരുന്നു. ഏരിയാ സെക്രട്ടറി എസ്. പ്രവീൺചന്ദ്ര, വിജയകുമാർ, വി. ലൈജു, ആർ. സരിത, ലിജാ ബോസ് എന്നിവർ സംസാരിച്ചു.