ചിറയിൻകീഴ്: കോളിച്ചിറ മാടൻനട ശ്രീദുർ‌ഗാ ദേവീക്ഷേത്രത്തിലെ മകര അനിഴം മഹോത്സവവും പൊങ്കാലയും 20ന് സമാപിക്കും. ഇന്ന് രാവിലെ 11.30ന് നാഗരൂട്ട്, ഉച്ചയ്ക്ക് 12ന് അന്നദാനസദ്യ, വൈകിട്ട് നാരായണീയപൂജ, രാത്രി 7ന് ഭദ്രകാളി പൂജ, 7.30ന് ഗ്രാമോത്സവം, 20ന് രാവിലെ 8ന് പൊങ്കാല ആരംഭം, 8.15ന് ശതകലശാഭിഷേകം, 10.30ന് പൊങ്കാല നിവേദ്യം, ഉച്ചയ്ക്ക് 12ന് അന്നദാനസദ്യ, വൈകിട്ട് 5ന് ഭക്തിഗാനസുധ, രാത്രി 7.30ന് ബ്രഹ്മശ്രീ രാജുമഹാദേവൻ നയിക്കുന്ന ആത്മീയ പ്രഭാഷണം, 9.30ന് ശംഖൊലി, 12ന് മാടൻ പൊരുളും മംഗലഗുരുസിയും എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് വിളക്കും അലങ്കാര ദീപാരാധനയും നടക്കും. എല്ലാ ദിവസവും രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 8ന് നവകപൂജ, പഞ്ചഗവ്യപൂജ, കലശപൂജ എന്നിവ ഉണ്ടായിരിക്കും.