കല്ലമ്പലം: പാവല്ല ദേവിവിലാസം എൽ.പി സ്‌കൂളിൽ പ്രഭാത ഭക്ഷണവിതരണം ആരംഭിച്ചു. ജി.ജി. ചാരിറ്റബിൾ ട്രസ്റ്റാണ് പ്രഭാത ഭക്ഷണം നൽകുന്നത്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. പി.ആർ. രാജീവ് ഉദ്ഘാടനം നിർവഹിച്ചു. ബേബി അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ആർ. ആഭ സ്വാഗതവും ലിൻഡ നന്ദിയും പറഞ്ഞു. ജി.ജി ട്രസ്റ്റ് അംഗങ്ങളായ കെ. രാമൻപിള്ള, എൻ. രാജേന്ദ്രൻ, ആർ. മുരളി, സ്‌കൂൾ മാനേജർ സുരേഷ്, ഷീജ, രാധമ്മ എന്നിവർ സംസാരിച്ചു.