ant

കാട്ടാക്കട: നിയോജക മണ്ഡലത്തെ സ്ത്രീ സൗഹൃദ മണ്ഡലമാക്കുന്നതിനായി നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ ശാക്തീകരണത്തിന് "ആന്റ്" (ആക്ഷൻ നെറ്റ് വർക്ക് ടീം - എ.എൻ.ടി) സജ്ജമാക്കുന്നു. പദ്ധതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പദ്ധതിയുടെ ഗുണങ്ങൾ മണ്ഡലത്തിലെ മുഴുവൻ സ്ത്രീ ജനങ്ങൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യവുമായാണ് ഉറുമ്പ് സേനകൾ സജ്ജമാക്കുന്നത്.വാർഡ് സഭകളുമായി ബന്ധപ്പെട്ടായിരിക്കും ഈ സേനയുടെ പ്രവർത്തനം. ഇതിനായി പ്രതിഭലേച്ഛയില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന സേവനസന്നദ്ധരായ വോളന്റിയർമാരെ തെരഞ്ഞെടുക്കും. ഒപ്പം പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ഏതൊരാൾക്കും വോളന്റിയറായി റജിസ്റ്റർ ചെയ്യാം. ഇതിനായി ഓൺലൈൻ അപേക്ഷാ ഫോറം തയ്യാറാക്കിയിട്ടുണ്ട്. www.oppamkattakada.com എന്നതാണ് റജിസ്ട്രേഷൻ സൈറ്റിന്റെ വിലാസം. ഇത്തരത്തിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ഒപ്പം കർമ്മപദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള പരിശീലനം നൽകി വാർഡ്തല പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തുമെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.