കടയ്ക്കാവൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വക്കം പഞ്ചായത്ത് ഗണിതോത്സവം 2020 ത്രിദിന ഗണിത സഹവാസക്യാമ്പ് നിലയ്ക്കാമുക്ക് ഗവ. യു.പി.എസിൽ ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വക്കം പഞ്ചായത്ത് പ്രസിഡന്റ് വേണുജി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിഷ്ണു മുഖ്യപ്രഭാഷണം നടത്തി. വർക്കല എ.ഇ.ഒ ഷൈലജാബീഗം, വാർഡ് മെമ്പർ പ്രസന്ന, സ്റ്റാഫ് സെക്രട്ടറി ഗിരിജ, എസ്.എം.സി ചെയർമാൻ അരുൺ തുടങ്ങിയവർ സംസാരിച്ചു. സി.ആർ.സി കോ-ഓർഡിനേറ്റർ കൃഷ്ണ ക്യാമ്പ് വിശദീകരണം നടത്തി. ഗവ. യു.പി ഹെഡ്മാസ്റ്റർ ജയറാം സ്വഗതവും ഗവ. വി.എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ഷീലാബീഗം നന്ദിയും പറഞ്ഞു.