ആറ്റിങ്ങൽ: മുദാക്കൽ ഗ്രാമപഞ്ചായത്തിലെ ടോൾമുക്ക് അങ്കണവാടിക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയിലുൾപ്പെടുത്തി വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആറ്റിങ്ങൽ ബ്രാഞ്ച് മാനേജർ അർജുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വിജയകുമാരിക്ക് വാട്ടർ പ്യൂരിഫയർ കൈമാറി. ആറ്റിങ്ങൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ശ്രേഷ്ഠ ബാല്യം പദ്ധതി പ്രകാരം കുട്ടികൾ സമാഹരിച്ച ഒന്നര ലക്ഷം രൂപ ചെലവഴിച്ച് അങ്കണവാടി പുനരുദ്ധരിച്ച് ഒക്ടോബർ 2ന് നാടിന് സമർപ്പിക്കാനാണ് പദ്ധതി.
വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഹസീന, പ്രോഗ്രാം കോ-ഓർഡിനേറ്റർ അരുൺ, മൻമോഹൻ, ബാങ്ക് പ്രതിനിധി ക്ലിൻസ്, മാജിത, സീന, എൻ.എസ്.എസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.