rrr

നെയ്യാറ്റിൻകര: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീർഥാടന തിരുനാളിന് മുന്നോടിയായി കന്യാകുമാരി ജില്ലയിലെ കാറ്റാടിമലയിൽ നിന്ന് കമുകിൻകോടിലേക്ക് വാഴ്ത്തപെട്ട ദേവസഹായം പിളളയുടെ തിരുസ്വരൂപവും വഹിച്ച് പ്രദക്ഷിണം സംഘടിപ്പിച്ചു. ദൈവസഹായംപിള്ളയുടെ 269-ാം രക്തസാക്ഷിത്വ തിരുനാൾ ദിനത്തിലാണ് പ്രദക്ഷിണം സംഘടിപ്പിച്ചത്. കാറ്റാടിമല പരിശുദ്ധ വ്യകുമലമാതാ ദേവാലയത്തിൽ നടന്ന ദിവ്യബലിക്ക് ഇടവകവികാരി ഫാ.ജോയിമത്യാസും സഹവികാരി ഫാ.പ്രദീപ് ആൻറോയും നേതൃത്വം നല്കി. തിരുസ്വരൂപ പ്രദക്ഷിണത്തിന് വൈകിട്ട് കൊച്ചുപള്ളിയിൽ വരവേല്പ് നല്കി. കൊച്ചുപള്ളിയിൽ നടന്ന തിരുനാൾ സമൂഹദിവ്യ ബലിയിൽ ഡോ. ഗ്ലാഡിൻ അലക്സും ഫാ. ജോബിൻസും മുഖ്യ കാർമികനും സഹകാർമിശകരുമായി. 1745-ൽ ആരംഭിച്ചതിന്റെ രണ്ടാംശതോത്തര പ്ലാറ്റിനം ജൂബിലിയും ഇടവക സുവിശേഷവല്ക്കരണത്തിന്റെ 307-ാം വാർഷികവും കമുകിൻകോട് ഇടവക വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. കമുകിൻകോട് പള്ളതിരുനാളിന് ഫെബ്രുവരി 11ന് കൊടിയേറി 23 ന് സമാപിക്കും.