തിരുവനന്തപുരം: കേരളാപൊലീസുമായി ചേർന്ന് കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെൽ വട്ടിയൂർക്കാവ് ഗവ. പോളിടെക്‌നിക് സ്‌കൂളിൽ നടത്തിയ സൈബർ സെക്യൂരിറ്റി ബോധവത്കരണ ക്ളാസ് പ്രിൻസിപ്പൽ സീമ സേവ്യർ ഉദ്ഘാടനം ചെയ്‌തു. എസ്.പി. കണ്ണൻ ക്ളാസെടുത്തു. അനിൽകുമാർ, വിനയ, ധന്യ, സന്ധ്യാമോൾ, ലിസ ദേവസി തുടങ്ങിയവർ നേതൃത്വം നൽകി.