hh

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ നെയ്യാറ്റിൻകര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിൽ ജീവിത ശൈലീ രോഗനിർണയ ക്യാമ്പും സ്പർശം സാന്ത്വന ധനസഹായ വിതരണവും സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് അഴീക്കോടൻ രാഘവന്റെ നാമധേയത്തിൽ രോഗബാധിതരായ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കായി ഏർപ്പെടുത്തിയിട്ടുള്ള സ്പർശം സാന്ത്വന സഹായധന വിതരണം നെയ്യാറ്റിൻകര യൂണിറ്റിലെ പെയിന്റിംങ്ങ് വിഭാഗം ജീവനക്കാരൻ സതീഷ് കുമാറിന് സി.കെ. ഹരികൃഷ്ണൻ കൈമാറി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. ഹരികൃഷ്ണനെ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി വി. കേശവൻകുട്ടി പൊന്നാട ചാർത്തി ആദരിച്ചു. അസോസിയേഷനിൽ അംഗത്വമെടുത്ത രാജശേഖരൻ നായർക്കും രാപ്പകൽ സമര ഭടൻമാർക്കും സ്വീകരണം നൽകി. അസോസിയേഷൻ സംസ്ഥാന കൗൺസിലംഗം എസ്. ബാലചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി വി. കേശവൻകുട്ടി, അസോസിയേഷൻ സംസ്ഥാന ഭാരവാഹികളായ സുജിത് സോമൻ, എസ്.ആർ. നിരീഷ്, എസ്. സുശീലൻ, സി.ഐ.ടി.യു ഏരിയാ സെക്രട്ടറി കെ. മോഹൻ, അസോസിയേഷൻ ജില്ലാ ട്രഷറർ സുദർശനൻ, ജി. ജിജോ, എസ്.എസ്. സാബു. എൻ.എസ്. വിനോദ്, എം. ഗോപകുമാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് ആഫീസർ പള്ളിച്ചൽ സജീവ് ആദ്യ പരിശോധനക്കു വിധേയനായി. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.കെ. രഞ്ജിത്ത്, സ്വാഗതവും വനിതാ സബ് കമ്മിറ്റി കൺവീനർ കെ.പി. ദീപ നന്ദിയും രേഖപ്പെടുത്തി.