പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്കുള്ള 6 മാസത്തെ വേതന വിതരണം ചെയ്യുന്നതിനുള്ള രേഖാ പരിശോധന 20,21,22 തിയതികളിൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. വേതനം കൈപ്പറ്റുന്നതിനുള്ള രേഖകളോടൊപ്പം ഗുണഭോക്താവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്കും ഹാജരാക്കണം.