വർക്കല: അയിരൂർ എം.ജി.എം മോഡൽ സ്‌കൂളിൽ സയൻസ് ആൻഡ് ആർട്സ് എക്‌സിബിഷൻ ഇന്ന് രാവിലെ 10.30ന് ബാർട്ടൻഹിൽ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ് കുമാരസ്വാമി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് അഡ്വ. ബി. ഷാലി അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഹരിദേവ്, ഡോ. പി.കെ. സുകുമാരൻ എന്നിവർ സംസാരിക്കും. പ്രിൻസിപ്പൽ ഡോ. എസ്. പൂജ സ്വാഗതവും വൈസ് പ്രിൻസിപ്പൽ മഞ്ജു ദിവാകരൻ നന്ദിയും പറയും. വി.എസ്.എസ്.സി, ഗാന്ധിദർശൻ, അനർട്ട്, അഗ്രികൾച്ചർ ആൻഡ് അക്വേറിയം, ഫയർ ആൻഡ് സേഫ്റ്റി, ക്രാഫ്റ്റ് ആൻഡ് ഡ്രോയിംഗ്, പനയറ പ്രൈമറി ഹെൽത്ത് സെന്റർ എന്നീ സ്റ്റാളുകൾക്ക് പുറമേ പുസ്‌തക പ്രദർശനവും ഉണ്ടായിരിക്കും.