വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ എണാറുവിളയിൽ ആരംഭിച്ച ഉൾനാടൻ ശുദ്ധജല മത്സ്യകൃഷിയുടെ വിളവെടുപ്പും വിപണനവും കവിത ഫാം ഹൗസിൽ ഇന്ന് രാവിലെ 9ന് അഡ്വ.വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം, വാർഡ്മെമ്പർ ബീന, സുധീർ മോഹൻദാസ്, മത്സ്യ, മൃഗസംരക്ഷണ, കൃഷി വകുപ്പിലെയും കോർപറേഷൻ ബാങ്കിലെയും ഉദ്യോഗസ്ഥരും പങ്കെടുക്കും.