ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുതുക്കുളങ്ങര ഗവ. എൽ.പി. സ്‌കൂളിൽ പുതിയ ബഹുനില സ്‌കൂൾ മന്ദിരം പൂർത്തിയായതായി കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. 88 ലക്ഷം രൂപ ചെലവഴിച്ച് ഇരു നിലകളിലായി നിർമ്മിച്ച മന്ദിരത്തിൽ 6 ക്ലാസ് മുറികളും ഒരു ടോയ്ലറ്റ് ബ്ലോക്കും നിർമ്മിച്ചിട്ടുണ്ട്. പുതിയ സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം 31ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കുമെന്ന് എം.എൽ.എ അറിയിച്ചു.