വർക്കല: അയന്തി വിളയിൽ ഭദ്രാദേവീ ക്ഷേത്രത്തിലെ പത്താം പ്രതിഷ്ഠാ വാർഷികോത്സവം 20ന് ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 6ന് ഗണപതിഹോമം, 7ന് കുങ്കുമാഭിഷേകം, 7.15ന് പാരായണം, 8ന് പന്തീരടിപൂജ, 9ന് കലശപൂജ അഭിഷേകം, ഉച്ചയ്ക്ക് അന്നദാനം, തോറ്റംപാട്ട് എന്നിവ ഉണ്ടായിരിക്കും. 20ന് രാവിലെ 8.45ന് പഞ്ചാമൃതാഭിഷേകം, പാലഭിഷേകം, 5ന് ഐശ്വര്യപൂജ, 23ന് രാത്രി 8.30ന് യക്ഷിഅമ്മയ്ക്ക് പൂജ, 25ന് രാവിലെ 11ന് നാഗർക്ക് പൂജ, രാത്രി 7.15ന് പൂമൂടൽ, 8.15ന് മാടൻതമ്പുരാന് വിശേഷാൽ കൊടുതി, 26ന് രാവിലെ 8.30ന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് ക്ഷേത്രംവക സമൂഹ അന്നദാനം, വൈകിട്ട് 3.30ന് ശിവേലി വിഗ്രഹ ഘോഷയാത്ര, 6.30ന് താലപ്പൊലി, വിളക്ക്.