നെയ്യാറ്റിൻകര: കേരളത്തിലെ മുൻ വിദ്യാഭ്യാസ മന്ത്രിയും ഗാന്ധിജിയുടെ ശിക്ഷ്യനുമായിരുന്ന ഡോ.ജി.രാമചന്ദ്രന്റെ 25-ാമത് ചരമ വാർഷികം ഊരൂട്ടുകാല മാധവീമന്ദിരം ലോകസേവാ ട്രസ്റ്റിൽ ആചരിച്ചു. ഡോ.ജി.രാമചന്ദ്രൻ എഴുതിയ ഗാന്ധി മാർഗത്തിൽ എന്ന പുസ്തകം സിസ്റ്റർ മൈഥിലിക്ക് ഡോ.ജോർജ്ജ് ഓണക്കൂർ നൽകി പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ രവിശങ്കർ, അജിത് വെണ്ണിയൂർ തുടങ്ങിയവർ പങ്കെടുത്തു.