ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ 19ന് പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം വിവിധ കേന്ദ്രങ്ങളിൽ നടക്കും. നഗരസഭാതല ഉദ്ഘാടനം രാവിലെ 8ന് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ സജ്ജികരിക്കുന്ന ട്രാൻസിറ്റ് ബൂത്തിൽ ചെയർമാൻ എം. പ്രദീപ് നിർവഹിക്കും. മുനിസിപ്പൽ ബസ് സ്റ്റാൻഡ്,​ അംഗണവാടികൾ,​ വായനശാലകൾ,​ നഴ്സറി സ്‌കൂൾ,​ ടൗൺഹാൾ,​ ടൗൺ യു.പി.എസ് തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ വൈകിട്ട് 5 വരെ തുള്ളിമരുന്ന് വിതരണം നടക്കും.