ff

നെയ്യാറ്റിൻകര: പൗരത്വഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനതാദൾ(എസ്) നെയ്യാ​റ്റിൻകര മണ്ഡലം കമ്മി​റ്റി ബസ്സ്​റ്റാന്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ കൂട്ടായ്മ ദേശീയ ജനറൽസെക്രട്ടറി ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നെല്ലിമൂട് പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.
ജനുവരി 26 ലെ മനുഷ്യ മഹാശൃംഖലയുടെ പ്രചരണാർത്ഥം ആനാവൂർ നാഗപ്പൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് വാഹനജാഥയ്ക്ക് ജനതാദൾ(എസ്) പ്രവർത്തകർ സമരപ്പന്തലിൽ സ്വീകരണം നൽകി. ആനാവൂർ നാഗപ്പൻ, തകിടി കൃഷ്ണൻനായർ, അഡ്വ.എസ്.ഫിറോസ് ലാൽ, വി.സുധാകരൻ, കൂട്ട പ്പന രാജേഷ്, ​ടി. സദാനന്ദൻ എന്നിവർ സംസാരിച്ചു. തിരുപുറം വിൻസെന്റ്, അഡ്വ.കുളത്തൂർ വിൻസെന്റ്, തിരുപുറം മോഹൻകുമാർ, ജെ. കുമുകൃഷ്ണൻ,
കാരോട് ശിവദാസ്, ഇരുമ്പിൽ വർഗ്ഗീസ്, എസ്. സദാശിവൻനായർ, അനിൽരാജ് പൊൻവിള, ഡി. അനിത, ഞാറയ്ക്കാല സുരേഷ്, എൻ. ശാന്തകുമാരി, മാവിളക്കടവ് തിലകം, സി. വിജയകുമാരി, പോങ്ങിൽ മണി, പി.ആർ. ദാസ്, ജെ. ജയകുമാർ, എം.കെ. റിജോഷ്, എസ്. ജിപിൻകുമാർ, അഡ്വ. ടൈ​റ്റസ്, അഡ്വ. സുന്ദരേശൻ, മുള്ളുവിള
സൈമൺ, ബി. രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.