ആര്യനാട്: മനുഷ്യ മഹാശൃംഖലയുടെ പ്രചാരണാർത്ഥം എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം ജാഥയ്‌ക്ക് ആര്യനാട്ട് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടൻ സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ. അനിൽ, ജാഥാംഗങ്ങളായ വി.കെ. മധു, ബി.പി. മുരളി, മാങ്കോട് രാധാകൃഷ്‌ണൻ, വി.പി. ഉണ്ണിക്കൃഷ്ണൻ, പനയ്ക്കോട് മോഹനൻ, നന്ദിയോട് സുഭാഷ്ചന്ദ്രൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, ചാരുപാറ രവി, ബഷറുള്ള, കല്ലട നാരായണപിള്ള, കോട്ടൂർ സത്താർ, ജി.രാധാകൃഷ്‌ണൻ, തമ്പാനൂർ രാജീവ് സി.പി.എം ഏരിയ സെക്രട്ടറി എൻ. ഷൗക്കത്തലി, ശേഖരൻ എന്നിവർ സംസാരിച്ചു.