തിരുവനന്തപുരം :വി.കെ.പ്രശാന്ത് എം.എൽ.എയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
ഉച്ചയ്ക്ക് 12.30ന് സ്പീക്കറുടെ ചേമ്പറിൽ നടക്കുന്ന ചടങ്ങിൽ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ യുവാക്കളെയും സന്നദ്ധ പ്രവർത്തകരെയും പങ്കാളികളാക്കുന്നതിനായി ആരംഭിക്കുന്ന വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിലേക്കുള്ള രജിസ്‌ട്രേഷനും ആരംഭിക്കും.സന്നദ്ധ പ്രവർത്തകരിൽ വി.കെ.പ്രശാന്ത് അപേക്ഷ സ്വീകരിക്കും.യൂത്ത് ബ്രിഗേഡിൽ അംഗമാകാൻ താത്പര്യമുള്ളവർക്ക് വെബ്‌സൈറ്റിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ കഴിയും.വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡിലേക്ക് വോളണ്ടിയറായും ഗവേഷണ വിദ്യർത്ഥികക്കും ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്കും ഇന്റേൻഷിപ്പിനും അപേക്ഷിക്കാം.