വെള്ളറട: പനച്ചമൂട് വേങ്കോട് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക മഹോത്സവം 26നു തുടങ്ങി 30ന് സമാപിക്കും. ഉത്സവദിവസങ്ങളിൽ രാവിലെ 5ന് പള്ളിയുണർത്തൽ, 5. 15ന് നിർമ്മാല്യദർശനം, തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7. 30ന് ഉഷപൂജ, ദീപാരാധന, 8ന് പ്രഭാത ഭക്ഷണം, രാവിലെ 9ന് അയ്യപ്പപൂജ, 10. 30ന് ഉച്ചപൂജ, ദീപാരാധന, 12. 35ന് അന്നദാനം, വൈകിട്ട് 5ന് തിരുനടതുറക്കൽ, 6ന് ദേവി പൂജ, 6. 30ന് സന്ധ്യ ദീപാരാധന, 7ന് ഭഗവതി സേവ, ഒന്നാം ഉത്സവം ഞായർ രാവിലെ 11. 30ന് വിശേഷാൽ നാഗരൂട്ട്, 6. 45ന് ഗണപതിക്ക് അപ്പം മൂടൽ, രണ്ടാം ഉത്സവം തിങ്കൾ വൈകിട്ട് 6. 45ന് ഭജന, മൂന്നാം ഉത്സവം ചൊവ്വ വൈകിട്ട് 6. 45ന് വിശേഷാൽ പുഷ്പാഭിഷേകം, 7. 45ന് ഭജന, നാലാം ഉത്സവം ബുധൻ ലൈകിട്ട് 3ന് ഘോഷയാത്ര, അഞ്ചാം ഉത്സവം വ്യാഴം രാവിലെ 8ന് സമൂഹ പൊങ്കാല , 8. 30ന് കലശപൂജ, 10. 50ന് ആന്മീയ പ്രഭാഷണം, വൈകിട്ട് 6ന് സഹസ്ര നീരാഞ്ജന യജ്ഞവും ശനിദോഷനിവാരണ പൂജയും. തുടർന്ന് 6. 30ന് സന്ധ്യാ ദീപാരാധന, പുഷ്പാഭിഷേകം, രാത്രി 7. 30ന് ആഴിപൂജ, രാത്രി ഗുരുസി.