malayinkil

മലയിൻകീഴ് : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേമം ബ്രാഞ്ചും ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി "സാമൂഹ്യ സേവന ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. വി. മോഹനൻനായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയിൻകീഴ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. രാധാകൃഷ്ണൻനായർ, ജില്ലാ പഞ്ചായത്ത് അംഗം വി.ആർ. രമാകുമാരി, അസോസിയേഷൻ ഭാരവാഹികളായ ഗിൽടൻ ജോസഫ്, ചന്ദ്രശേഖരൻനായർ, ഡോ. ശ്രീധർ, ഡോ. സതീഷ്കുമാർ, ഡോ. ജയകുമാർ, ഡോ. ഇന്ദിരഅമ്മ, ഡോ. ചാന്ദിനിദേവി എന്നിവർ സംസാരിച്ചു. രക്തപരിശോധനയും, നേത്ര പരിശോധനയും ജീവിതശൈലീരോഗ പ്രതിരോധ ബോധവത്കരണവുമുണ്ടായിരുന്നു.