അമ്പൂരി:പെരുങ്കടവിള ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിൽ വരുന്ന അമ്പൂരി ഗ്രാമ പഞ്ചായത്തിൽ അംഗൻവാടി വർക്കർ,ഹെൽപ്പർ,തസ്തികയിലേയ്ക്ക് അമ്പൂര് പഞ്ചായത്തിൽ സ്ഥിര താമസമുള്ള വനിതകൾക്ക് അപേക്ഷിക്കാം.അംഗൻവാടി വർക്കർ തസ്തികയ്ക്ക് എസ്.എസ്.എൽ.സി പാസും,ഹെൽപ്പർ തസ്തികയിൽ എസ്.എസ്.എൽ.സി പാസാകാൻ പാടില്ല.എഴുത്തുംവായനയും അറിഞ്ഞിരിക്കണം. 31ന് വൈകിട്ട് 5ന് മുൻപായി അപേക്ഷ നൽകണമെന്ന് പെരുങ്കടവിള ശിശുവികസന പദ്ധതി ഓഫീസർ അറിയിച്ചു.