ganitholsavam

പാറശാല: പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൊല്ലയിൽ പഞ്ചായത്തുതല ഗണിതോത്സവം പഞ്ചായത്ത് പ്രസിഡന്റ് വൈ. ലേഖ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. ബിനു, ആരോഗ്യ വിദ്യാഭ്യാസ അദ്ധ്യക്ഷ അനിത ഷാജി, വാർഡംഗം ബിന്ദു. എൽ.ആർ, എച്ച്.എം ഇൻ ചാർജ്ജ് വി. അശോക് കുമാർ, അജിത ദേവി, പി.ടി.എ പ്രസിഡന്റ് ജി. ബൈജു, ബി.പി.ഒ എസ്. കൃഷ്ണകുമാർ, എ.ഇ.ഒ സെലിൻ ജോസഫ്, ബി.ആർ.സി.പരിശീലകരായ, എസ്. അജികുമാർ, സന്ധ്യ. എസ് എന്നിവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഗണിതപഠനത്തിൽ ആത്മവിശ്വാസം വളർത്തുന്നതിനും നേടിയ ഗണിത ആശയങ്ങൾ പ്രായോഗിക ജീവിതത്തിൽ പ്രയോഗിക്കാനുള്ള ശേഷി നേടുക എന്നിവയാണ് ലക്ഷ്യം. പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ ആറ്,ഏഴ്,എട്ട് ക്ലാസ്സുകളിൽ നിന്നായി നൂറു കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പിൽ സാമൂഹ്യ ഗണിതത്തിലുൾപ്പെടുന്ന പ്ലാൻ സെറ്റൗട്ട്, തടിക്കണക്ക്, തയ്യൽ ഗണിതം, ഭിന്നസംഖ്യാപാത്ര നിർമ്മാണം, ഗണിതനാടകം എന്നീ പ്രവർത്തനങ്ങൾ നടക്കും. ധനുവച്ചപുരം ഗവ. ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന ക്യാമ്പ് മൂന്നു ദിവസം നീണ്ടു നിൽക്കും. അദ്ധ്യാപകരായ ഷർമ്മിള, ബിന്ദു, പവിത്ര, ഫ്ലോറി ജെയിൻ, ബിന്ദു.എ.പി, അജിത, ഷീജ ജാസ്മിൻ, ലത, ശ്രീകല എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും.