കാട്ടാക്കട:ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള കുളത്തുമ്മൽ തോട് സംരക്ഷണ പ്രവൃത്തികളുടെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അദ്ധ്യക്ഷത വഹിച്ചു.മണ്ണുസംരക്ഷണ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ അനിത,കുളത്തുമ്മൽ തോട് നീർത്തട പദ്ധതി കൺവീനർ ലാസ്സർ ജോസഫ്,ഗ്രാമ പഞ്ചായത്തംഗം എം.ആർ.സുനിൽകുമാർ എന്നിവർ സംസാരിച്ചു.