p-c-george

വർക്കല: പൗരത്വ നിയമത്തിലെ മത വിവേചനത്തിനെതിരെ രണ്ടാം സ്വാതന്ത്റ്യസമരം അനിവാര്യമാണെന്നും പൗരത്വ വിവേചനം അവസാനിപ്പിക്കാൻ നടത്തുന്ന സമരത്തിൽ രാഷ്ട്രീയകക്ഷികൾ ഒന്നിക്കണമെന്നും പി.സി.ജോർജ് എം.എൽ.എ പറഞ്ഞു. പൗരത്വ നിയമത്തിലെ വിവേചനത്തിനെതിരെ ഇടവയിൽ നടന്ന സാംസ്ക്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഡ്വ. നിയാസ് എ. സലാം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. വി.ജോയി എം,എൽ.എ, ടി.ശരത്ചന്ദ്രപ്രസാദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത എസ്. ബാബു, വൈസ് പ്രസിഡന്റ് ഹർഷദ് സാബു, ഡോ.നെടുമുടി ഹരികുമാർ, കെ.രഘുനാഥൻ, എസ്.അനിത, എൻ.രാജു, മോഹൻസംഗീത, ബൈജു ബാബുമണി, ശശീന്ദ്രൻ, സുലൈമാൻ ദാരിമി, വി.രഞ്ജിത്ത്, മുണ്ടക്കയം ഹുസൈൻ മൗലവി എന്നിവർ സംസാരിച്ചു.