പൂവാർ: പൂവാർ അഗ്നിരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ വിരാലി വിമലഹൃദയ ഹൈസ്കൂളിൽ വച്ച് സ്കൂൾ കുട്ടികൾക്കായുള്ള അഗ്നി രക്ഷാ ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിന്റെ ഭാഗമായി വിവിധ തരത്തിൽ അഗ്നിശമനം നടത്തുന്നത്, തകർന്ന കെട്ടിടങ്ങളിൽ നിന്നും ആളുകളെ രക്ഷാപ്രവർത്തനം നടത്തുന്നത്, ആഹാരം തൊണ്ടയിൽ കുടുങ്ങിയാൽ നൽകുന്ന പ്രഥമ ശുശ്രൂഷ തുടങ്ങിയവയെ കുറിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വിപിൻ ലാൽ നായകം നേതൃത്വം നൽകിയ പരിപാടിയിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ ടി. ഷാജി, മറ്റ് ഓഫീസർമാരായ രാജേഷ്. ആർ, ബാബു. സി, അനീഷ്. സി.എസ്, ദിപിൻ. എസ്, ഷിബി. സി തുടങ്ങിയവർ നേതൃത്വം നൽകി. സ്കൂൾ ലോക്കൽ മാനേജർ പവിത്രാ മേരി, ഹെഡ്മിസ്ട്രസ് ലൈലാ പ്രകാശ്, സ്റ്റാഫ് സെക്രട്ടറി ഗീത, എസ്.ആർ.ജി.കൺവീനർ റീനാ സ്റ്റാൻലി, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.