തിരുവനന്തപുരം: പേട്ട പുത്തൻകോവിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 19 മുതൽ 28 വരെ നടക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി സി.പി.സേതുനാഥ് അറിയിച്ചു. 19ന് രാവിലെ 8.30ന് തൃക്കൊടിയേറ്റ്,​ 9.30ന് ദേവീമാഹാത്മ്യം,​ വൈകിട്ട് 5ന് ഭജനാമൃതം,​ 7ന് ഗാനമേള (സ്റ്റേജ് 2,​ കെ. പങ്കജാക്ഷൻ സ്മാരക ഓപ്പർ എയർ ആഡിറ്റോറിയം)​,​ 20ന് രാവിലെ 9.30ന് ഏകാഹനാരായണീയം,​ വൈകിട്ട് 5.30ന് ഡാൻസ്,​ 7ന് കഥാപ്രസംഗം,​ 21ന് രാവിലെ 9.30ന് ഏകാഹനാരായണീയം,​ വൈകിട്ട് 5ന് ദൈവദശകം (ഹിന്ദി)​,​ 5.10ന് ഭക്തിഗാനമേള,​ 7ന് നൃത്തസന്ധ്യ,​ 22ന് വൈകിട്ട് 5.30ന് ഭജന,​ 7ന് നൃത്തനൃത്യങ്ങൾ,​ 23ന് രാവിലെ 9.30ന് നാരായണീയം,​ വൈകിട്ട് 5.30ന് ഭജന,​ വൈകിട്ട് 7ന് കഥാപ്രസംഗം,​ രാത്രി 10.30ന് തൃക്കല്യാണപൂജ,​ 24ന് രാവിലെ 9.30ന് ദേവീമാഹാത്മ്യം,​ വൈകിട്ട് 5.30ന് ഭക്തിഗാനാഞ്ജലി,​ 7ന് ഡാൻസ്,​ 25ന് രാവിലെ 9.30ന് ഏകാഹനാരായണീയം,​ രാത്രി 8ന് കൊന്നുതോറ്റ്,​ 26ന് വൈകിട്ട് 5.30ന് ഭക്തിഗാനാമൃതം, 7ന് സൂര്യ സിംഗർ ഫെയിം അനാമിക നയിക്കുന്ന ഗാനമേള (സ്റ്റേജ് 2,​ കെ. പങ്കജാക്ഷൻ സ്മാരക ഓപ്പർ എയർ ആഡിറ്റോറിയം)​,​ 27ന് വൈകിട്ട് 5.30ന് പറയെടുപ്പെഴുന്നള്ളത്ത്,​ രാത്രി 12ന് പള്ളിവേട്ട,​ 28ന് രാവിലെ 6.30ന് പള്ളിയുണർത്തൽ,​ 9.30ന് പൊങ്കാല,​ 12ന് പൊങ്കാലനിവേദ്യം,​ വൈകിട്ട് 5ന് തിരു: ആറാട്ടിന് പുറപ്പെടൽ,​ രാത്രി 8ന് വലിയ ഉദേശ്വരം ക്ഷേത്രത്തിൽ നിന്നും ആറാട്ട് കഴിഞ്ഞ് എഴുന്നള്ളത്ത്,​ 8.30ന് താലപ്പൊലി,​ 8.40ന് കുത്തിയോട്ടം,​ 9.30ന് തൃക്കൊടിയിറക്കം എന്നിവയും നടക്കും.