തിരുവനന്തപുരം:ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർമാരായി തിരഞ്ഞെടുക്കപ്പെട്ട എ.കെ.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി ബാബു,പ്രസിഡന്റ് കെ.മാനുക്കുട്ടൻ,ട്രഷറർ ജി.കാർത്തികേയൻ,സെക്രട്ടറി ജി.സജീവൻ, വൈസ് പ്രസിഡന്റ് എസ്.സതികുമാർ എന്നിവർക്ക് സ്വീകരണം നൽകി.ജനറൽ സെക്രട്ടറി എൻ.സി ബാബു ഉദ്ഘാടനം ചെയ്തു. തമ്പാനൂർ മാഞ്ഞാലിക്കുളം രാജീവ്ഗാന്ധി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് രാധാവിജയൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.രവീന്ദ്രൻ സ്വാഗതവും വി.ആർ.അനിൽകുമാർ നന്ദിയും പറഞ്ഞു.