fbfffbb

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഒന്നാംവർഷ ഹയർസെക്കൻഡറി ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്കായി പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ സംഘടിപ്പിച്ച ത്രിദിന റസിഡൻഷ്യൽ ക്യാമ്പ് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ ഉദ്ഘാടനം ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ മേജർ ഡോ. യു. അബ്ദുൾ കലാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രം കോ ഓർഡിനേറ്ററും കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ ജഹാഗീർ സ്വാഗതം പറഞ്ഞു. ഡോ. സുദർശന കുമാർ, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. അസി. പ്രൊഫസർ റാണി വിനീത നന്ദി പറഞ്ഞു. നാളെ സമാപിക്കുന്ന ക്യാമ്പിന് ഡോ. കെ.എൻ. ഹരിലാൽ, ഡോ. മേരി ജോർജ്ജ്,​ ഡോ. ബിദീഷ് തുടങ്ങിയവർ നേതൃത്വം നൽകി.