തിരുവനന്തപുരം: ഗുരുദേവപുരം ശ്രീനാരായണ പബ്ലിക് സ്കൂളിന് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 2020ലെ സോഷ്യലി റെസ്പോൺസിബിൾ ഇൻസ്റ്റിറ്റ്യൂട്ടിനുള്ള അവാർഡ് ലഭിച്ചു. മികച്ച സാമൂഹ്യപ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സ്കൂളിനാണ് ഇൗ അവാർഡ് നൽകുന്നത്. സ്കൂളിലെ സോഷ്യൽ സർവീസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയിൽ നിന്ന് ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് വി. രത്നാകരൻ, സ്കൂൾ പ്രിൻസിപ്പൽ പി.കെ. ശ്രീകല, വൈസ് പ്രിൻസിപ്പൽ അനിജ. കെ.എൽ, സോഷ്യൽ സർവീസ് ക്ലബ് കൺവീനർ ഷീന ആർ.എസ്, കോ കൺവീനർ ഉണ്ണി. കെ.എസ്, സ്കൂൾ ലീഡർമാരായ അർജുൻ സുനിൽ, ബ്ലെസി സിയോണ എന്നിവർ അവാർഡ് ഏറ്റുവാങ്ങി.