24,50,477: മരുന്ന് നൽകുന്നത് ഇത്രയും കുട്ടികൾക്ക്

തിരുവനന്തപുരം : ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ അഞ്ചു വയസിൽ താഴെയുള്ള 25 ലക്ഷത്തോളം കുട്ടികൾക്ക് ഇന്ന് തുള്ളിമരുന്ന് നൽകും. ഒരേ ദിവസം തുള്ളിമരുന്ന് നൽകുന്നതിലൂടെ രോഗസംക്രമണം തടയുകയാണ് ലക്‌ഷ്യം. ഇന്ത്യയിൽ 2011ൽ പശ്ചിമബംഗാളിലാണ് പോളിയോ അവസാനമായി റിപ്പോർട്ട് ചെയ്തത്.

ബൂത്തുകൾ : 24,247

സർക്കാർ -സ്വകാര്യ ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലാണ് ബൂത്തുകൾ (രാവിലെ 8 മുതൽ വൈകിട്ട് 5 വരെ )

ട്രാൻസിറ്റ് ബൂത്ത്
യാത്രപോകുന്നവർക്കായി ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബോട്ടുജെട്ടി എന്നിവിടങ്ങളിൽ

മൊബൈൽ ബൂത്ത്
അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ കുട്ടികൾക്കായി

ഭവന സന്ദർശനം
ഇന്ന് തുള്ളിമരുന്ന് നൽകാൻ കഴിയാത്ത കുട്ടികൾക്ക് 20, 21 തീയതികളിൽ വോളന്റിയർമാർ വീടുകളിലെത്തി നൽകും. ടീമുകൾ: 24,247

ആർക്കൊക്കെ
പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ വാക്സിൻ നൽകിയിട്ടുള്ള കുട്ടികൾക്കും നവജാത ശിശുക്കൾക്കും

'യാതൊരു പാർശ്വഫലവുമില്ലാത്തതാണ് പോളിയോ തുള്ളിമരുന്ന് "

-ഡോ .വി. ആർ .രാജു,
അഡി. ഹെൽത്ത് ഡയറക്ടർ