കല്ലമ്പലം: പള്ളിക്കൽ മൂതല പൊയ്‌കവിള ശ്രീ ഭദ്രാദേവീക്ഷേത്രത്തിലെ അവിട്ടം മഹോത്സവം നാളെ ആരംഭിച്ച് 26ന് സമാപിക്കും. പ്രത്യേക പൂജകൾക്ക് പുറമെ നാളെ ഉച്ചയ്ക്ക് 12ന് കഞ്ഞിസദ്യ. 23ന് രാവിലെ 10ന് നാഗരുപൂജ. 25ന് രാത്രി 8ന് നാടൻപാട്ടുകൾ. 26ന് രാവിലെ 9ന് സമൂഹപൊങ്കാല, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 3.30ന് ഘോഷയാത്ര.