a-k-balan

തിരുവനന്തപുരം: മന്ത്രിസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് റൂൾസ് ഒഫ് ബിസിനസ്സിലെന്നും അതിൽ നിന്ന് ഒരു ലംഘനവും സർക്കാർ നടത്തിയിട്ടില്ലെന്നും നിയമമന്ത്രി എ.കെ. ബാലൻ വിളപ്പിൽശാല ഇ.എം.എസ് അക്കാഡമിയിൽ വാർത്താലേഖകരോട് പറഞ്ഞു. ഗവർണറുടെ പ്രതികരണം തെറ്റിദ്ധാരണ കൊണ്ടാണ്. നിയമവിദഗ്ദ്ധരുമായി ആലോചിച്ച് മറുപടി നൽകും.

സുപ്രീംകോടതിയിൽ സ്യൂട്ട് ഫയൽ ചെയ്യുമ്പോൾ ഗവർണറുടെ സമ്മതം വാങ്ങണമെന്ന് ഭരണഘടനയിലോ ചട്ടങ്ങളിലോ ഇല്ല. കേന്ദ്രവുമായി ഏറ്റുമുട്ടുന്ന വിഷയമാണെങ്കിൽ ഗവർണറെ അറിയിക്കണമെന്നുണ്ട്. അപ്പോഴും സമ്മതം വേണമെന്നില്ല. ഇവിടെയാണെങ്കിൽ ഒരു തരത്തിലുള്ള ഏറ്റുമുട്ടലുമില്ല.

ഗവർണർ ഉയർത്തിക്കൊണ്ടുവന്നിട്ടുള്ള ധാരണ തിരുത്താനുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. അതിനാണ് മറുപടി നൽകുന്നത്. ഗവർണറുടെ ഇപ്പോഴത്തെ സമീപനം വൈഷ്യമം ഉണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.