തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളം സംഘടിപ്പിക്കുന്ന 'ശാസ്ത്രപഥം 2020' ത്രിദിന ശാസ്ത്രക്യാമ്പ് നാലാഞ്ചിറ മാർ ഇവാനിയോസ് കോളേജിൽ ആരംഭിച്ചു. സംസ്ഥാന ബയോടെക്‌നോളജി കമ്മിഷൻ അഡ്വൈസർ ഡോ. ജി.എം.നായർ ഉദ്ഘാടനം ചെയ്തു. മാർ ഇവാനിയോസ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ഐ.ജോർജി, സമഗ്ര ശിക്ഷ കേരള പ്രതിനിധികളായ സുരേഷ് കുമാർ എ.കെ, രത്നകുമാർ, കോർഡിനേറ്റർമാരായ ഡോ.സാം സോളമൻ, ഡോ.സുബോജ് ബേബികുട്ടി, ഡോ. ജിൽ കെ മാത്യു തുടങ്ങിയവർ സംസാരിച്ചു. ശാസ്ത്രാവബോധവും ഗവേഷണ പാടവമുള്ള ഒരു പുത്തൻ തലമുറയെ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.